സംസ്ഥാന പൊലീസ് മേധാവിയായി ഡോ. ഷെയ്‌ഖ് ദര്‍വേഷ് സാഹിബ് ചുമതലയേറ്റു.

35

സംസ്ഥാന പൊലീസ് മേധാവിയായി ഡോ. ഷെയ്‌ഖ് ദര്‍വേഷ് സാഹിബ് ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് പുതിയ ഡിജിപിയെ വരവേറ്റത്. വിരമിച്ച ഡിജിപി അനില്‍കാന്ത് പുതിയ മേധാവിക്ക് ചുമതല കൈമാറി.പിന്നാലെ പുതിയ ഡിജിപിക്ക് അധികാര ദണ്ഡും കൈമാറി.

1990 ബാച്ചിലെ ഐ.പി.എസ് ഓഫിസറായ ഡോ. ഷെയ്‌ഖ് ദര്‍വേഷ് സാഹിബ് ഫയര്‍ ആന്‍റ് റെസ്‌ക്യു വിഭാഗം ഡയറക്‌ടര്‍ ജനറലായിരിക്കെ യാണ് പൊലീസ് മേധാവിയായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേരള കേഡറില്‍ എ.എസ്.പിയായി നെടുമങ്ങാട് സര്‍വീസ് ആരംഭിച്ച ഷെയ്‌ഖ് ദര്‍വേഷ് സാഹിബ് വയനാട്, കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, റെയില്‍വേസ്, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പിയായും എം.എസ്.പി, കെ.എ.പി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാണ്ടന്‍റ് ആയും പ്രവര്‍ത്തിച്ചു.

ഗവര്‍ണറുടെ എ.ഡി.സിയായും ഐക്യരാഷ്‌ട്ര സഭയുടെ മിഷന്‍റെ ഭാഗമായി കൊസോവയിലും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. എസ്.പി റാങ്കില്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായും ജോലി നോക്കിയിട്ടുണ്ട്.

മുൻ ഡിജിപി അനിൽകാന്ത് ഇന്ന്
വിരമിച്ച സാഹചര്യത്തിലാണ് പുതിയ പൊലീസ് മേധാവിയായി ഷെയ്‌ഖ് ദര്‍വേഷ് സാഹിബ് ചുമതലയേറ്റത്

NO COMMENTS

LEAVE A REPLY