കോഴിക്കോട് നഴ്‌സറി വിദ്യാര്‍ത്ഥിനിയെ ഹോട്ടല്‍ തൊഴിലാളി പീഡിപ്പിച്ചു

173

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ നഴ്‌സറി വിദ്യാര്‍ത്ഥിനിയെ ഹോട്ടല്‍ തൊഴിലാളി പീഡിപ്പിച്ചു. അത്തോളി സ്വദേശി ഷൗക്കത്തലിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 13 നായിരുന്നു സംഭവം. കൊയിലാണ്ടി പൂക്കാട് ഹോട്ടല്‍ തൊഴിലാളി ഷൗക്കത്തലിയാണ് കുട്ടിയെ പീഡിപ്പിച്ചത്. യുകെജി ക്ലാസില്‍ ഉച്ചഭക്ഷണത്തിന് ശേഷം കളിക്കുകയായിരുന്ന കുട്ടിയെ ഷൗക്കത്തലി കൂട്ടികൊണ്ട് പോയി ആളൊഴിഞ്ഞ വീടിന്റെ വരാന്തയില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. വൈകുന്നേരം വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അമ്മ ചോദിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ സാരമായി പരിക്കേറ്റിരുന്നു. പിന്നീട് കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടുത്ത ദിവസം ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും ചെയ്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചതനുസരിച്ച് 15 നാണ് പോലീസ് കേസ്സെടുത്തത്.
സിസിടിവി ദൃശ്യങ്ങള്‍ കുട്ടിയെ കാണിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഷൗക്കത്തലിയെ ഹോട്ടലും വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 അനുസരിച്ച് ബലാല്‍സംഗത്തിനും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്ന പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളനുസരിച്ചും ഇയാള്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്. കൊയിലാണ്ടി സി.ഐ. ഉണ്ണി കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ്സ് അന്വേഷിക്കുന്നത്.

NO COMMENTS

LEAVE A REPLY