ഷാറുഖ് സെയ്ഫിയെ യാത്രക്കാർ തിരിച്ചറിഞ്ഞു.

33

കോഴിക്കോട് : മാലൂർക്കുന്ന് പൊലീസ് ക്യാംപിൽ നടത്തിയ തിരിച്ചറിയൽ പരേഡിലാണ് ഷൊർണൂർ എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറുഖ് സെയ്ഫിയെ കണ്ണൂർ സ്വദേശി കളായ രണ്ടു യാത്രക്കാർ തിരിച്ചറിഞ്ഞത്. തിരിച്ചറിയൽ പരേഡ് പൂർത്തിയാക്കിയ ശേഷം പ്രത്യേക അന്വേഷണ സംഘം ഇന്നലെ ഉച്ചയോടെ ഷാരൂഖിനെ ഷൊർണൂരിലെത്തിച്ച് തെളിവെടുപ്പു നടത്തി ഡൽഹിയിൽ നിന്നു പുറപ്പെട്ട ഷാഫി ഷൊർണൂരിലാണ് ട്രെയിനിറങ്ങിയത്. ഷൊർണൂർ ജ ക്ഷൻ റെയിൽവേ സ്റ്റേഷൻ, ഭക്ഷണം കഴിച്ച ഹോട്ടൽ, പെട്രോൾ വാങ്ങിയ പമ്പ്, ഓട്ടോ സ്റ്റാൻഡ് എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്

സംഭവദിവസം രാവിലെ പ്രതി റെയിൽവേ സ്റ്റേഷനിൽ നിന്നു നടന്ന് കാനറ ബാങ്കിനു മുന്നിലെ ഓട്ടോ സ്റ്റാൻഡിലെത്തിയാണ് ഒന്നര കിലോമീറ്റർ അകലെയുള്ള പമ്പിലേക്ക് ഓട്ടോയിൽ പോയത് പൊതുവാൾ ജഷന് സമീപമുള്ള പമ്പിൽ അര മണിക്കൂറോളമായി രുന്നു. തെളിവെടുപ്പ് അക്ഷം ഉണ്ടാകുമ്പോൾ ട്രെയിൻ ഉണ്ടായിരുന്ന എലത്തൂർ റെയിൽവേ ട്രാക്കിൽ മാത്രമാണ് ഇനി തെളിവെടുപ്പ് പൂർത്തിയാകാനുള്ളത്. ഇത് അടുത്ത ദിവസങ്ങളിൽ നടത്തും.

18 വരെയാണ് പതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. സംഭവം കഴിഞ്ഞ ? ആഴ്ചയാകുമ്പോഴും ആക്രമണത്തിനു പിന്നിലെ ഷാറുഖ് സെയ്ഫിയുടെ ലക്ഷ്യം സംബന്ധിച്ച് പൊലീസ് സംഘം ഇപ്പോഴും ഒന്നും വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം, കേസിൽ കേന്ദ്ര ഏജൻസികൾ സമാന്തര അന്വേഷണം തുടങ്ങിയതായി സൂചനയുണ്ട് എൻഐ.എ. റിസർച് ആൻഡ് അനാലിസിസ് വിങ്(റോ) എന്നിവ ഉൾപ്പെടെയുള്ള ഏജൻസികളാണ് സംഭവത്തിലെ തീവ്രവാദബന്ധത്തിന്റെ സാധ്യത സംബന്ധിച്ച് അന്വേഷിക്കുന്നത്. ഏപ്രിൽ 2 നാണ് എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാർക്കു നേരെ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്.

NO COMMENTS

LEAVE A REPLY