എത്രത്തോളം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാലും രാജ്യത്ത് മുഴുവന്‍ താമര പൂത്തുലഞ്ഞു നില്‍ക്കുമെന്ന് പ്രധാനമന്ത്രി

226

ഭോപ്പാല്‍ : കോണ്‍ഗ്രസ് തങ്ങളെ എത്രത്തോളം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാലും രാജ്യത്ത് മുഴുവന്‍ താമര പൂത്തുലഞ്ഞു നില്‍ക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഭോപ്പാലില്‍ ബിജെപി സമ്മേളനത്തിലാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്കെതിരെ പ്രതികരിച്ചത്. എന്‍ഡിഎ സര്‍ക്കാരിനെ തകര്‍ക്കാന്‍ ഇപ്പോള്‍ രാജ്യാന്തര സഖ്യത്തിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രാജ്യത്തിനുള്ളില്‍ പ്രതിപക്ഷ സഖ്യം വിജയിക്കാത്തതിനാലാണ് ഇത്തരം നീക്കങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍നിന്ന് രാജ്യം മുക്തമാകണം. എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനം എന്നത് വെറും തെരഞ്ഞെടുപ്പ് മുദ്രാവാക്യമല്ലെന്നും ആരെയും വികസനത്തില്‍നിന്ന് മാറ്റിനിര്‍ത്തില്ലെന്നും മോദി കൂട്ടിച്ചേർത്തു.

NO COMMENTS