മെക്സിക്കോയില്‍ യാത്രാവിമാനം തകര്‍ന്നു വീണു

157

മെക്സിക്കോ : മെക്സിക്കോയില്‍ യാത്രാവിമാനം തകര്‍ന്നു വീണു. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. നൂറോളം യാത്രക്കാരാണ് സംഭവ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. എയറോ മെക്സിക്കോ എഎം 2431 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് വിമാനം തകര്‍ന്നു വീണത്. യാത്രക്കാരില്‍ ചിലര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

NO COMMENTS