പോസ്റ്റല്‍ ബാലറ്റ് വിവാദം : പൊലീസുകാരനെതിരെ ക്രൈംബ്രാഞ്ച‌് കേസെടുത്തു.

169

തിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഒരു പൊലീസുകാരനെതിരെ ക്രൈംബ്രാഞ്ച‌് കേസെടുത്തു. ഐആര്‍ ബറ്റാലിയനിലെ വൈശാഖിനെതെിരെ കേസെടുത്തു സസ‌്പെന്‍ഡ‌് ചെയ്യുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ ക്രൈം ബ്രാഞ്ച് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

പോസ്റ്റല്‍ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ട പൊതുവായ കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ച് പ്രത്യേകമായി അന്വേഷണം നടത്താനും ഉത്തരവിട്ടു. ആരോപണവുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ട് ശുപാര്‍ശ സഹിതം സംസ്ഥാന പൊലീസ് മേധാവി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് സമര്‍പ്പിച്ചിരുന്നു.

NO COMMENTS