സെന്‍സെക്സ് 119 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

212

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 119.01 പോയന്റ് നഷ്ടത്തില്‍ 26759.23ലും നിഫ്റ്റി 30 പോയന്റ് താഴ്ന്ന് 8243.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1512 കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1202 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. ലാഭമെടുപ്പും ടെക്നോളജി ഓഹരികളിലെ തിരുത്തലുകളുമാണ് സൂചികകളെ നഷ്ടത്തിലാക്കിയത്. ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്സ്, വേദാന്ത, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയവ നേട്ടത്തിലും എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ, ഐടിസി തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.

NO COMMENTS

LEAVE A REPLY