കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരമെന്ന് വി.എം.സുധീരന്‍

158

തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരമെന്ന് വി.എം.സുധീരന്‍. സംസ്ഥാന നേതൃത്വത്തിന്റേത് മതേതര മുന്നേറ്റം തകര്‍ക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് അധാര്‍മികമായ നടപടിയാണെന്നും യുപിഎയുടെ നഷ്ടം ബിജെപിയുടെ നേട്ടമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. യുപിഎയ്ക്ക് ലോക്സഭയില്‍ സീറ്റ് കുറയുമെന്നും ഇത് ബിജെപിക്കാണ് നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. സമദൂരം പറയുന്ന മാണി നാളെ ബിജെപിയിലേക്ക് പോകില്ല എന്ന് ഉറപ്പുണ്ടോ എന്നും സുധീരന്‍ ചോദിച്ചു.

NO COMMENTS