നോട്ടു പിന്‍വലിക്കലിനെ തുടര്‍ന്ന് എസ്ബിടിയില്‍ മാത്രം എത്തിയത് 8,78,000 രൂപയുടെ കള്ളനോട്ടുകള്‍

229

തിരുവനന്തപുരം: നോട്ടു പിന്‍വലിക്കലിനെ തുടര്‍ന്ന് ബാങ്കുകളിലെത്തിയ അസാധുനോട്ടുകളില്‍ കള്ളനോട്ടുകളും. എസ്ബിടിയുടെ ശാഖകളില്‍ മാത്രം 8,78,000 രൂപയുടെ കള്ളനോട്ടുകള്‍ എത്തി. കള്ളനോട്ടുകളൊന്നും മാറി നല്‍കിയിട്ടില്ലെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും എസ്ബിടി അധികൃതര്‍ പറഞ്ഞു. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം ബാങ്കുകള്‍ തുറന്നത് നവംബര്‍ പത്തിനാണ്. അന്നുമുതല്‍ എസ്ബിടിയില്‍ മാറി നല്‍കിയ അസാധുനോട്ടുകളുടെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നത്. ഡിസംബര്‍ 28 വരെ ബാങ്കില്‍ എത്തിയത് 12,872 കോടി രൂപയുടെ അസാധുനോട്ടുകളാണ്. എന്നാല്‍, ഇക്കാലയളവില്‍ എസ്ബിടിയുടെ വിവിധ ശാഖകളിലായി എത്തിയത് എട്ടുലക്ഷത്തി എഴുപത്തെണ്ണായിരം രൂപയുടെ കള്ളനോട്ടുകളാണ് 23, 24 തീയതികളില്‍ ഒരുലക്ഷത്തോളം രൂപയുടെ വീതം കള്ളനോട്ടുകള്‍ എത്തി. അഞ്ചില്‍ കൂടുതല്‍ കള്ളനോട്ടുകള്‍ ആരെങ്കിലും ബാങ്കില്‍ കൊണ്ടുവന്നാല്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിക്കണം എന്നാണ് നിയമം. എന്നാല്‍, ഇവിടെ അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് എസ്ബിടി അധികൃതര്‍ പറയുന്നു. നാലിലേറെ കള്ളനോട്ടുകള്‍ ഒരുമിച്ച്‌ ഒരിടപാടുകാരനും ബാങ്കില്‍ നല്‍കിയിട്ടില്ല. അതിനാല്‍ ലഭിച്ച കള്ളനോട്ടുകള്‍ ഒരുമിച്ചാക്കി ഇടപാടുകാരുടെ വിവരങ്ങള്‍ ഉള്‍പ്പടെ ജില്ലാ അടിസ്ഥാനത്തില്‍ പൊലീസിന് പരാതി നല്‍കാനാണ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY