സക്കീര്‍ ഹുസൈന്‍ കളമശ്ശേരി ഏരിയ കമ്മിറ്റി ഓഫിസിലുണ്ടെന്നു വിവരം;പുറത്തിറങ്ങിയാല്‍ അറസ്റ്റ്

176

കൊച്ചി • ഒളിവില്‍ പോയ സിപിഎം ജില്ലാ കമ്മിറ്റിയംഗം സക്കീര്‍ ഹുസൈന്‍ കളമശ്ശേരി ഏരിയ കമ്മിറ്റി ഓഫിസിലുണ്ടെന്നു വിവരം. മഫ്തി പൊലീസ് ഏരിയ കമ്മിറ്റി ഓഫിസും പരിസരവും വളഞ്ഞു. സക്കീര്‍ പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പുറത്തിറങ്ങാത്ത സാഹചര്യമുണ്ടായാല്‍ ഉന്നതതല അനുമതി വാങ്ങി പാര്‍ട്ടി ഓഫിസില്‍ കയറിയും അറസ്റ്റ് ചെയ്യുമെന്നു പൊലീസ് വ്യക്തമാക്കി. വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ സക്കീര്‍ ഹുസൈന്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വെണ്ണല സ്വദേശിയായ വ്യവസായി ജൂബി പൗലോസിനെ ഭീഷണിപ്പെടുത്തിയെന്നാണു സക്കീറിന് എതിരായ കേസ്.