ആദായനികുതി ഉദ്യോഗസ്ഥര്‍ കടകളില്‍ കയറി പരിശോധിക്കുന്നത് തടയുമെന്ന് ആര്‍ക്കും ഉറപ്പുനല്‍കിയിട്ടില്ല : കുമ്മനം രാജശേഖരന്‍

143

കോഴിക്കോട്: ആദായനികുതി ഉദ്യോഗസ്ഥര്‍ കടകളില്‍ കയറി പരിശോധിക്കുന്നത് തടയുമെന്ന് ആര്‍ക്കും ഉറപ്പുനല്‍കിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത്തരമൊരു ഉറപ്പ് തനിക്കെങ്ങനെ നല്‍കാന്‍ സാധിക്കുമെന്നും ഉദ്യോഗസ്ഥര്‍ ചെയ്യുന്നത് അവരുടെ ജോലിയാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. എന്നാല്‍ കുമ്മനത്തില്‍ നിന്നും ഉറപ്പ് ലഭിച്ചതിനെതുടര്‍ന്നാണ് സമരത്തില്‍ നിന്നും പിന്‍വാങ്ങിയതെന്നാണ് വ്യാപാരികളൂടെ അവകാശവാദം. വ്യാപാരികള്‍ നിരവധി ആവശ്യങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. അതിന്‍മേല്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചൊലുത്തി അനുകുല തീരുമാനം എടുക്കാമെന്നാണ് കുമ്മനം ഫോണില്‍ അറിയിച്ചതെന്ന് സമിതി ജനറല്‍ സെക്രട്ടറി ജോബി വി. ചുങ്കത്ത് അറിയിച്ചു.