റഷ്യയില്‍ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്

245

മോസ്കോ: ദേശ് ജിഹാദിസ്റ്റ് ഭീകരര്‍ റഷ്യയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന് വിവരം ലഭിച്ചതായി ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് തലവന്‍ അലക്സാണ്ടര്‍ ബ്രൊട്നിക്കോവ്. ദേശീയ ഭീകരവാദവിരുദ്ധ കമ്മിറ്റിയുടെ യോഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ആക്രമണം നടത്താനാണ് ഭീകരര്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും ഇതിനുപുറമേ മറ്റ് രാജ്യങ്ങളിലും ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നും ബ്രോട്നിക്കോവ് വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY