കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് അനുമതി കിട്ടിയാലുടന്‍‌ വായ്പ നല്‍കുമെന്ന് എഎഫ്ഡി

198

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രസര്‍ക്കാരിന്‍റ ഭരണാനുമതി കിട്ടിയാലുടന്‍ വായ്പ നല്‍കാന്‍ തയ്യാറെന്ന് ഫ്രഞ്ച് സാമ്പത്തിക ഏജന്‍സിയായ എഎഫ്ഡി. ആദ്യ ഘട്ടത്തിന്‍റെ നിര്‍മ്മാണപുരോഗതി അഭിനന്ദനാര്‍ഹമാണെന്നും എഎഫ്ഡി വിലയിരുത്തി. കൊച്ചിയില്‍ കെഎംആര്‍എല്‍ അധികൃതരുമായി എഫ്എഫ്ഡി സംഘം കൂടിക്കാഴ്ച നടത്തി.
കൊച്ചി കലൂര്‍ മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുളള കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മ്മാണത്തിന് എഎഫ്ഡി 800 കോടി രൂപ വായ്പ നല്‍കുമെന്നാണ് പ്രതീക്ഷ.മൂന്ന് ഘട്ടമായാണ് കാക്കനാട് വരെയുളള നിര്‍മ്മാണത്തിന് അനുമതി ലഭിക്കേണ്ടത്. വര്‍ഷം അവസാനത്തോടെ ഭരണാനുമതി കിട്ടിയാലുടന്‍ വായ്പ നല്‍കാമെന്ന് എഎഫ്ഡി ഉറപ്പു നല്‍കിയതായി കെഎംആര്‍എല്‍ എംഡി അറിയിച്ചു.
ആലുവ, ഇടപ്പള്ളി തുടങ്ങിയ പ്രധാന കവലകളുടെ നവീകരണത്തിന് ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ തുടങ്ങും. നഗരവിസകനത്തിനും എഎഫ്ഡി വായ്പ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആലുവ മുതല്‍ പേട്ട വരെയുളള നിര്‍മ്മാണത്തില്‍ എഎഫ്ഡി പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചു.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ ഫ്രഞ്ച് സംഘം പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയും കെഎംആര്‍എല്‍ അധികൃതരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY