കമലിനെ തീവ്രവാദിയായി മുദ്രകുത്തിയവര്‍ക്ക് എതിരെ കേസെടുക്കണമെന്ന് ചെന്നിത്തല

238

തിരുവനന്തപുരം: സംവിധായകന്‍ കമലിന് എതിരായ ബിജെപി നിലപാടില്‍ പ്രതിഷേധവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കമലിനെ തീവ്രവാദിയായി മുദ്രകുത്തിയവര്‍ക്ക് എതിരെ കേസെടുക്കണമെന്ന് ചെന്നിത്തല പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്റെ പ്രസ്താവന മതേതര കേരളത്തിന് വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു.
ദേശീയതയെ അംഗീകരിക്കാനാവില്ലെങ്കില്‍ കമല്‍ രാജ്യംവിടുന്നതാണ് ന​ല്ലതെന്ന് കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എ.എന്‍. രാധകകൃഷ്ണന്‍ പറഞ്ഞിരുന്നു. കമല്‍ എസ്ഡിപിഐക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു. കമല്‍ രാജ്യം വിടുന്നതാണ് നല്ലതെന്ന് ബിജെപി എ.എന്‍. രാധാകൃഷ്ണന് എതിരെ കേസെടുക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗും രംഗത്തെത്തി​യിട്ടുണ്ട്.

NO COMMENTS

LEAVE A REPLY