കെ.കെ ശൈലജ രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല

200

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാലാവകാശ കമ്മീഷന്‍ അംഗത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് മാനിച്ചാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ആവശ്യപ്പെട്ടത്. ബാലാവകാശ കമ്മീഷനില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കുത്തിനിറയ്ക്കാനായിരുന്നു മന്ത്രിയുടെ ശ്രമം, ഇതിനെതിരേ ഹൈക്കോടതി നടത്തിയ ഇടപെടല്‍ ഗൗരവമേറിയതാണ്, സ്വാശ്രയ പ്രവേശ വിഷയത്തിലും സര്‍ക്കാര്‍ പരാജയമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
നിയമസഭയിലെ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS