കശ്മീരില്‍ സൈനികന്‍ സ്വയം വെടിവെച്ച്‌ മരിച്ച നിലയില്‍

180

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ സൈനികന്‍ സ്വയം വെടിവെച്ച്‌ മരിച്ചു. ജമ്മു-കശ്മീരിലെ കുപ്വാരയിലാണ് സൈനികനായ ബിരേന്ദര്‍ സിന്‍ഹ(24)യെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സിന്‍ഹ സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച്‌ സ്വയം വെടിവെച്ച്‌ മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

NO COMMENTS