രാജ്നാഥ് സിംഗ് ഇന്നു മെഹബൂബ മുഫ്തിയുമായി കൂടിക്കാഴ്ച നടത്തും

183

ശ്രീനഗര്‍: സംഘര്‍ഷം നിലനില്‍ക്കുന്ന കശ്മീരില്‍ സന്ദര്‍ശനം നടത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും ഗവര്‍ണ്ണര്‍ എന്‍എന്‍ വോറയുമായും കൂടിക്കാഴച്ച നടത്തും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്താനിരുന്ന യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കും.
കശ്മീരില്‍ പ്രശ്‌നപരിഹാരത്തിനല്ല വിനോദയാത്രക്കാണു രാജ്‌നാഥ് സിംഗ് വന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇന്നലെ സംസ്ഥാനത്തെ വ്യവസായ സംഘടനകള്‍ രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച്ച നടത്താന്‍ വിസമ്മതിച്ചിരുന്നു.
അതിനിടെ, കശ്മീരിലെ നാലു ജില്ലകളില്‍ നിരോധനാജ്ഞ പിന്‍വലിച്ചെന്നു റിപ്പോര്‍ട്ടുകളുണ്ട്.

NO COMMENTS

LEAVE A REPLY