സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം ക്രൂരമായി അവഗണിക്കുന്നു ; മുഖ്യമന്ത്രി

10

സംസ്ഥാന സര്‍ക്കാരിനോടു കേന്ദ്രം കാണിക്കുന്നതു ക്രൂരമായ അവഗണനയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു.

കിഫ്ബി എടുക്കുന്ന വായ്പ സംസ്ഥാനത്തിന്‍റ കട മായി കണക്കാക്കുന്നതാണു കേന്ദ്ര നയം. അതേ സമയം കേന്ദ്രത്തിനു കീഴില്‍ ദേശീയപാത അഥോറിറ്റി പോലുള്ള സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പകള്‍ കേന്ദ്രത്തിന്‍റെ കടമായി കണക്കാക്കുന്നുമില്ല. അവിടെ അങ്ങനെയാകാം. ഇവിടെ അതു നടക്കില്ലെന്ന പക്ഷ പാതപരമായ നിലപാടാണു കേന്ദ്രം സ്വീകരിക്കുന്ന തെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വെസ്റ്റ് കോസ്റ്റ് കനാല്‍ ജലപാത ചേറ്റുവ വരെയുള്ള ഭാഗം അടുത്ത ഡിസംബറോടെ ഗതാഗത യോഗ്യമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. കെ ഡിസ്ക് വഴിയുള്ള നിയമന ങ്ങള്‍ സുതാര്യമായാണ് നടക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രഫഷണല്‍ സ്ഥാപനമായി കെ ഡിസ്ക് മാറിയിട്ടുണ്ട്.

ശബരിമല വിമാനത്താവളത്തിനു ചെറുവള്ളി എസ്റ്റേ റ്റിനു പുറത്ത് 307 ഏക്കര്‍ ഭൂമി കൂടി ഏറ്റടുക്കേണ്ടി വരും. 2268.13 ഏക്കറാണ് ചെറുവള്ളി എസ്റ്റേറ്റിലു ള്ളത്. പദ്ധതിക്ക് 2570 ഏക്കര്‍ ഭൂമി ആവശ്യമാണ്. 3500 മീറ്റര്‍ റണ്‍വേയാണു പദ്ധതിക്ക് ആവശ്യമായി വരുന്നത്.

പദ്ധതിക്കു കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ സൈറ്റ് ക്ലിയറൻസ് അനുമതിയും പ്രതിരോധമന്ത്രാല യത്തിന്‍റെ നോ ഓബ്ജക്ഷൻ സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്.

പാരിസ്ഥിതിക ആഘാത പഠനം നടന്നുവരികയാണ്. വിമാനത്താവള കന്പനി സിയാല്‍ മാതൃകയിലായി രിക്കും. ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ടുള്ള കേസ് തീര്‍പ്പാക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തിലെ ത്തിയ ശേഷം 15,635.50 കോടി യുടെ 152 അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് കിഫ്ബി മുഖേന അംഗീകാരം നല്‍കിയെ ന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ഇതിനു പുറമേ ലാൻഡ് അക്വിസി ഷൻ പൂളില്‍ ഉള്‍പ്പെടുത്തി ഗിഫ്റ്റ് സിറ്റിയുടെ സ്ഥലമേറ്റെടുപ്പിനായി 840 കോടി രൂപയുടെ അംഗീകാ രവും നല്‍കി. ഇതില്‍ 50 കോടി യ്ക്കു മുകളിലുള്ള 68 വൻകിട പദ്ധതികള്‍ക്കാണുള്ളത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ 80 ശതമാനം നിര്‍മാണം പൂര്‍ത്തിയായെന്നു മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ട ത്തില്‍ 10 ലക്ഷം കണ്ടെയ്നര്‍ കൈകാര്യം ചെയ്യാൻ ലക്ഷ്യമി ടുന്നു. ഇതു 30 ലക്ഷം വരെ ഉയര്‍ത്താനാകും.

കണ്ടെയ്നര്‍ ഒന്നിനു ശരാശരി ആറ് പ്രവര്‍ത്തിദിനം തുറമുഖ ത്തിനകത്തും പുറത്തും സൃഷ്ടി ക്കും. തുറമുഖം യാഥാര്‍ഥ്യമാകുന്ന തോടെ നിര്‍മാണ സാമഗ്രികള്‍ കുറഞ്ഞ ചെലവില്‍ ഇറക്കുമതി ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്‍റെ വികസനത്തിന് ഉതകുന്ന നടപടികളില്‍ നിഷേധാത്മക നിലപാടാണു കേന്ദ്രം സ്വീകരിക്കുന്നതെന്നും അതു തിരുത്താൻ കേന്ദ്രം തയാറാകണമെന്നു൦ അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY