പ്രധാനമന്ത്രിയാവാന്‍ രാഹുല്‍ ഗാന്ധി എന്തുകൊണ്ടും യോഗ്യൻ ; ശശി തരൂര്‍

127

ദില്ലി: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച്‌ പ്രതിപക്ഷത്ത് ആശയക്കുഴപ്പം നിലനില്‍ക്കെ പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തി ശശി തരൂര്‍. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവാന്‍ എന്തുകൊണ്ടും യോഗ്യനാണെന്ന് തരൂര്‍ പറഞ്ഞു. നേരത്തെ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പറഞ്ഞതിനെ പിന്തുണയ്ക്കുന്ന സമീപനമാണ് തരൂര്‍ സ്വീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ രാഹുലായിരിക്കും പ്രധാനമന്ത്രി. എന്നാല്‍ ഭൂരിപക്ഷം ലഭിച്ചിട്ടില്ലെങ്കില്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്ത് നേതാവിനെ കണ്ടെത്തുമെന്നും തരൂര്‍ വ്യക്തമാക്കി. അതേസമയം രാഹുല്‍ അടക്കമുള്ള നേതാക്കള്‍ പ്രധാനമന്ത്രി വിഷയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനിടെയാണ് തരൂര്‍ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. ഇത് മഹാസഖ്യത്തില്‍ വലിയ വിള്ളലുണ്ടാക്കിയേക്കും.

ഇന്ത്യയൊട്ടാകെ സാന്നിധ്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സംസ്ഥാന തിരഞ്ഞെടുപ്പോടെ ബിജെപിയെ എതിര്‍ക്കാന്‍ ശേഷിയുള്ള പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. രാഹുലുമായി പല തവണ തനിക്ക് സംസാരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഒരു നേതാവെന്ന നിലയില്‍ അദ്ദേഹത്തിനുള്ള എളിമ എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന് പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കാനറിയാം. മതേതരത്വം ഉയര്‍ത്തിപ്പിടിക്കാനും അദ്ദേഹത്തിനറിയാം. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ പ്രധാനമന്ത്രിയാവാന്‍ യോഗ്യനാണ് അദ്ദേഹം. ബിജെപിയുടെ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലായി തുടങ്ങിയെന്നും തരൂര്‍ പറഞ്ഞു.

NO COMMENTS