നാവോത്ഥാന നായകരുടെ ആശയങ്ങളുടെ പേരില്‍ പ്രചാരണം നടത്തുന്നവര്‍ ആദ്യം ആയുധം താഴെവയ്ക്കണമെന്നു വി.എം.സുധീരന്‍

191

കൊല്ലം• നാവോത്ഥാന നായകരുടെ ആശയങ്ങളുടെ പേരില്‍ പ്രചാരണം നടത്തുന്നവര്‍ ആദ്യം ആയുധം താഴെവയ്ക്കണമെന്നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ശ്രീനാരായണ ഗുരുവും ചട്ടമ്ബി സ്വാമികളുമെല്ലാം അഹിംസയില്‍ അധിഷ്ഠിതമായ ആശയമാണ് പ്രചരിപ്പിച്ചിരുന്നത്. ശ്രീനാരായണ ഗുരുവിന്റെ ‘ നമുക്ക് ജാതിയില്ല’ വിളംബര ശതാബ്ദിയുടെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളം ഭരിക്കുന്ന എല്‍ഡിഎഫും ആയുധമെടുത്ത് പോരാടി സമാധാന ജീവിതത്തിനു തടസ്സമുണ്ടാക്കുകയാണ്. ആശയസമരത്തിനു പകരം സായുധ പോരാട്ടമാണ് നടക്കുന്നത്. ബോംബു നിര്‍മാണവും ആയുധ ശേഖരണവും സുലഭമായി.
ഇതു പ്രകൃതമായ അവസ്ഥയാണ്.ശ്രീനാരായണ ഗുരുവിനെപോലെ പുണ്യാതമാക്കള്‍ ധന്യമാക്കിയ കേരളത്തില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണ് നടക്കുന്നത്. നേരാം വഴി കാട്ടണം എന്നാണു ഗുരു പറഞ്ഞത്. ഉറയില്‍ നിന്ന് ഊരിയ ആയുധം ഉറയില്‍തന്നെ വയ്ക്കാന്‍ രാഷ്ട്രീയ നേതാക്കാന്‍ അണികള്‍ക്ക് നേരായ വഴി കാണിച്ചു കൊടുക്കണം.

NO COMMENTS

LEAVE A REPLY