ഹോളിവുഡിലെ പ്രമുഖ സ്വഭാവനടന്‍ ജോണ്‍ പൊളീറ്റോ അന്തരിച്ചു

221

ന്യൂയോര്‍ക്ക് • ഹോളിവുഡിലെ പ്രമുഖ സ്വഭാവനടന്‍ ജോണ്‍ പൊളീറ്റോ (65) അന്തരിച്ചു. പരുക്കന്‍ സ്വരത്താല്‍ ശ്രദ്ധേയനായ പൊളീറ്റോ മൂന്നുദശകത്തിനിടെ ഇരുനൂറിലേറെ സിനിമകളില്‍ വേഷമിട്ടു. എണ്‍പതുകളില്‍ പേടിപ്പടങ്ങളിലൂടെയാണ് അഭിനയരംഗത്തു സജീവമായത്.ഒട്ടേറെ ടിവി പരമ്ബരകളിലും നാടകങ്ങളിലും അഭിനയിച്ചു. പ്രധാന സിനിമകള്‍: ഹോമിസൈഡ്: ലൈഫ് ഓണ്‍ ദ് സ്ട്രീറ്റ്, ദ് ഗാങ്സ്റ്റര്‍ ക്രോണിക്കള്‍സ്, ഫ്ലാഗ്സ് ഓഫ് ഔവര്‍ ഫാദേഴ്സ്, ദ് ഫ്രഷ്മാന്‍, മോഡേണ്‍ ഫാമിലി, ബാര്‍ട്ടന്‍ ഫിന്‍ക്, ദ് ബിഗ് ലെബോവ്സ്കി