നിര്‍ഭയ വിമന്റ് ആന്റ് ചില്‍ഡ്രന്‍സ് ഹോം ആരോഗ്യവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു വണ്‍സ്റ്റോപ്പ് സെന്ററിന്റെ ശിലാസ്ഥാപനവും നടത്തി

63

കാസറഗോഡ് : അതിക്രമത്തിന് ഇരയായ സ്ത്രീകളെയും കുട്ടികളെയും പുനരധിവസിപ്പിക്കുന്നതിന് കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചാ യത്തിലെ ചായ്യോത്ത് നിര്‍മ്മിച്ച നിര്‍ഭയ വിമന്റ് ആന്റ് ചില്‍ഡ്രന്‍സ് ഹോമിന്റെ ഉദ്ഘാടന വും അണങ്കൂരില്‍ നിര്‍മ്മിക്കുന്ന വണ്‍സ്റ്റോപ്പ് സെന്ററിന്റെ ശിലാസ്ഥാപനവും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫന്‍സിങ് വഴി നിര്‍വഹിച്ചു.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിത്വത്തിന് പ്രഥമ പരിഗണന നല്‍കിയിട്ടുള്ള പദ്ധതികള്‍ക്കാണ് ഈ സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.അതിക്രമത്തിന്് ഇരയായവരുടെ ഭാവി സുരക്ഷിത മാക്കുന്നതിനും അവരെ മാനസികമായും വൈകാരികമായും ശാക്തീകരിക്കുന്നതിനുവേണ്ടിയാണ് വിമന്റ് ആന്റ് ചില്‍ഡ്രന്‍സ് ഹോമുകള്‍ നിലകൊള്ളുന്നത്.അങ്ങനെ ഇവര്‍ക്ക് ആവശ്യമായ സംരക്ഷണവും കരുതലും ഒരുക്കി,സമൂഹവും ഒപ്പമുണ്ടെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.അതിസങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളാല്‍ വിഷമത യനുഭവിക്കുന്ന സ്ത്രീകള്‍ക്ക് കൗണ്‍സിലിങ്ങും മറ്റ് സേവനങ്ങളും പ്രദാനം ചെയ്യുന്ന വണ്‍സ്റ്റോപ്പ് സെന്ററുകള്‍ സ്ത്രീകളുടെ ജീവിതത്തില്‍ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി പറഞ്ഞു.

ചടങ്ങില്‍ എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്,എം സി കമറുദ്ദീന്‍,പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജന്‍,കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിധുബാല, കേരള മഹിളാ സമഖ്യ സൊസൈറ്റി സ്റ്റേറ്റ് പ്രോജക്ട് ഡയരക്ടര്‍ കെ ജീവന്‍ ബാബു,വനിതാ ശിശു വികസന വകുപ്പ് ഡയരക്ടര്‍ ടി വി അനുപമ,ജില്ലാ പോലീസ് മേധാവി ഡി ശില്‍പ,സബ്കളക്ടര്‍ അരുണ്‍ കെ വിജയന്‍,എഡിഎം എന്‍ ദേവീദാസ്, പി ഡബ്‌ള്യൂ ഡി ബില്‍ഡിങ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി പി മുഹമ്മദ് മുനീര്‍,ജില്ല വനിത ശിശുവികസന ഓഫീസര്‍ പി ഡീന ഭരതന്‍,ജില്ല ശിശു സംരക്ഷണ ഓഫീസര്‍ സി എ ബിന്ദു എന്നിവര്‍ സംസാരിച്ചു.ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു സ്വാഗതവും ജില്ല വനിതാ സംരക്ഷണ ഓഫീസര്‍ എം വി സുനിത നന്ദിയും പറഞ്ഞു.

വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ മുഴുവന്‍ ജില്ലകളിലും വണ്‍ സ്റ്റോപ്പ് സെന്ററുകള്‍ ആരംഭിക്കും

കോവിഡ് നിര്‍വ്യാപനത്തില്‍ ആദ്യ രണ്ടു ഘട്ടങ്ങളിലും ലോകത്തിന് മാതൃകയായ കാസര്‍കോട് ജില്ല മൂന്നാം ഘട്ടത്തിലും മരണ സംഖ്യ കുറയ്ക്കുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ഷെല്‍ട്ടര്‍ ഹോമുകളിലെ അന്തേവാസികളെ രോഗം ബാധിക്കാതിരിക്കാന്‍ കര്‍ശന ജാഗ്രത പാലിക്കണം. വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ പതിനാല് ജില്ലകളിലും വണ്‍ സ്റ്റോപ് സെന്റര്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക്

3.08 കോടി രൂപ

അതിക്രമത്തിന് ഇരയായ സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസത്തിനും അവര്‍ക്ക് ആവിശ്യമായ കൗണ്‍സിലിങ് അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി വനിതാ ശിശു വകുപ്പ് ജില്ലയില്‍ നിര്‍മ്മിച്ച വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമിനും അണങ്കൂരില്‍ നിര്‍മ്മിക്കുന്ന വണ്‍സ്റ്റോപ്പ് സെന്ററിനും കൂടി ചെലവ് 3.08 കോടി രൂപയാണ്.2.47 കോടി രൂപ ചെലവിലാണ് വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.50 പേരെ താമസിപ്പിക്കുന്നതിനുള്ള സൗകര്യമാണ് പുതുതായി നിര്‍മ്മിച്ച വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ ഉള്ളത്.

കിനാനൂര്‍ -കരിന്തളം ഗ്രാമപഞ്ചായത്തിലെ ചായ്യോത്ത് നിര്‍മ്മിച്ച വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ പ്ല്‌ളേ ഗ്രൗണ്ട്്,പഠനമുറി,ഡൈനിങ് ഹാള്‍,സിക്ക് റൂം ,കണ്‍സിലിങ് റൂം എന്നിവയും ഒരുക്കിയിട്ടുണ്ട്.

അതിക്രമത്തിന് ഇരയാവുന്ന സ്ത്രീകള്‍ക്ക് അടിയന്തിര ചികിത്സ,പോലീസ് സഹായം,നിയമ സഹായം എന്നിവ ഒരു കുടകീഴില്‍ നല്‍കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള വണ്‍സ്റ്റോപ്പ് സെന്ററിന് അണങ്കൂരില്‍ സ്ഥിര കെട്ടിടം പണിയും. ഇതിന്റെ ശിലാസ്ഥാപന കര്‍മ്മം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി നിര്‍വഹിച്ചു.ഇതിനായി 61 ലക്ഷം രൂപയാണ് വകയിരുത്തിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യമായി കാസര്‍കോട് ആണ് വണ്‍സ്റ്റോപ്പ് സെന്ററിന്റെ സ്ഥിര കെട്ടിടത്തിന് ശിലാസ്ഥാപനം നിര്‍വഹിക്കുന്നത്.

NO COMMENTS