പി.ആർ.ഡി ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും

137

തിരുവനന്തപുരം : ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിൽ ഇൻഫർമേഷൻ ഓഫീസറായ എൻ.പി.സന്തോഷിനെ ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം നൽകി ന്യൂഡൽഹി കേരളഹൗസിലും വി.പി. സുലഭകുമാരിയെ തൃശ്ശൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടറായും നിയമിച്ച് ഉത്തരവായി. തൃശ്ശൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന കെ.മോഹനനെ മീഡിയാ അക്കാദമി സെക്രട്ടറിയായി സ്ഥലംമാറ്റി നിയമിച്ചും ഉത്തരവായി.

താഴെപ്പറയുന്ന ഇൻഫർമേഷൻ ഓഫീസർമാരെ പേരിനൊപ്പമുള്ള തസ്തികകളിലേക്ക് സ്ഥലംമാറ്റി നിയമിച്ചു.

കെ.എസ്.ശൈലേന്ദ്രൻ-കൾച്ചറൽ ഡെവലപ്പ്‌മെന്റ് ഓഫീസർ, ടാഗോർ തിയേറ്റർ, ബി.ടി.അനിൽകുമാർ-ഇൻഫർമേഷൻ ഓഫീസർ (ഓഡിയോ വീഡിയോ ഡോക്യുമെന്റേഷൻ), ഉണ്ണിക്കൃഷ്ണൻ കുടുക്കേംകുന്നത്ത്-ഇൻഫർമേഷൻ ഓഫീസർ (സർക്കുലേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ), എൻ. സതീഷ്‌കുമാർ-ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇടുക്കി, പ്രീയാ കെ.ഉണ്ണിക്കൃഷ്ണൻ-ജില്ലാ ഇൻഫർമേഷൻ ഓഫീസർ പാലക്കാട്, അരുൺ എസ്.എസ്-ജില്ലാ ഇൻഫർമേഷൻ ഓഫീസർ തിരുവനന്തപുരം, ജസ്റ്റിൻ ജോസഫ്-ജില്ലാ ഇൻഫർമേഷൻ ഓഫീസർ കോട്ടയം, സിനി.കെ.തോമസ്-ഇൻഫർമേഷൻ ഓഫീസർ, ന്യൂഡൽഹി കേരളഹൗസ്. വകുപ്പിൽ അസിസ്റ്റന്റ് എഡിറ്റർമാരായ രാജേഷ്.സിയെ സ്ഥാനക്കയറ്റം നൽകി ഇംഗ്‌ളീഷ് പബ്‌ളിക്കേഷൻ വിഭാഗത്തിൽ എഡിറ്ററായും കല.കെയെ കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായും നിയമിച്ച് ഉത്തരവായി.

NO COMMENTS