വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

209

പീച്ചി വനഗവേഷണ സ്ഥാപനത്തിൽ 2021 ഡിസംബർ 21 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിലെ ഒരു പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് ഈ മാസം എട്ടിന് രാവിലെ പത്തിന് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ബോട്ടണി അല്ലെങ്കിൽ എൻവയൺമെന്റൽ സയൻസിലുള്ള ഒന്നാംക്ലാസ് ബിരുദം, ക്ലൈമറ്റിക് ചെയ്ഞ്ച് സ്റ്റഡീസ് ഇൻ ഫോറസ്റ്റ് പ്ലാന്റ്‌സിൽ 1-2 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസം 15000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. വിശദവിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.

NO COMMENTS