100 – ലേറെ സ്ത്രീകളെ ബലാത്സംഗം ചെയ്ത 71- കാരനെ അറസ്റ്റ് ചെയ്തു .

172

ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടക്കം 100ലേറെ സ്ത്രീകളെ ബലാത്സംഗം ചെയ്ത 71 കാരനെതിരെ കുറ്റങ്ങള്‍ ചുമത്തി. ഹാര്‍വേ ജോസഫ് ഫൗണ്ടെയ്ന്‍ എന്നയാളാണ് ഏപ്രില്‍ ഒമ്ബതിന് 13 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്. 1970 മുതല്‍ നിരവധി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തെന്ന് പൊലീസ് പറയുന്നു. ലൂസിയാന പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.

ഇപ്പോള്‍ 50 ബലാത്സംഗ കേസുകളിലാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയത്. ഈ മാസമാണ് ഇയാളുടെ ക്രൂരത പുറം ലോകമറിഞ്ഞത്. ഇയാളില്‍നിന്ന് പീഡനമേറ്റ പെണ്‍കുട്ടി അധികൃതരോട് സംഭവം തുറന്നു പറഞ്ഞതോടെ വെളിപ്പെടുത്തലുമായി കൂടുതല്‍ ഇരകള്‍ രംഗത്തെത്തുകയായിരുന്നു. അവസാനമായി 13 വയസ്സുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തെത്തുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍ ലൂസിയാനയില്‍ വധശിക്ഷ വരെ ലഭിക്കാം. വിചാരണ ഉടന്‍ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

NO COMMENTS