രാഷ്‌‌ട്രപതിയുടെ പൊലീസ്‌ മെഡലുകൾ പ്രഖ്യാപിച്ചു

19

തിരുവനന്തപുരം : സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്‌ രാഷ്‌‌ട്രപതിയുടെ പൊലീസ്‌ മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിലെ 12 പൊലീസ് ഉദ്യോഗസ്ഥർ പുരസ്‌കാരത്തിന് അർഹരായി. 10 പേർക്ക് സ്‌‌തുത്യർഹ സേവനത്തിനുള്ള പുരസ്‌കാരവും രണ്ടുപേർക്ക് വിശിഷ്‌ട സേവനത്തിനുള്ള പുരസ്‌കാരവുമാണ് ലഭിച്ചത്.

വിജിലൻസ് മേധവി എഡിജിപി മനോജ് എബ്രാഹാം, കൊച്ചി ക്രൈംബ്രാഞ്ച് എസിപി ബിജി ജോർജ് എന്നിവർ വിശിഷ്‌ട സേവനത്തി നുള്ള പുരസ്‌കാരത്തിന് അർഹരായി. കുര്യാക്കോസ് വി യു, പി എ മുഹമ്മദ് ആരിഫ്, സുബ്രമണ്യൻ ടി കെ, സജീവൻ പി സി, സജീവ് കെ കെ, അജയകുമാർ വി നായർ, പ്രേംരാജൻ ടി പി, അബ്‌ദു‌‌ൾ റഹീം അലികുഞ്ഞ്, രാജു കെ വി, ഹരിപ്രസാദ് എം കെ എന്നിവർ സ്‌തുത്യർഹ പുരസ്‌കാരത്തിന് അർഹരായി. രാജ്യത്താകെ 1,082 ഉദ്യോഗസ്ഥരാണ് ഇത്തവണ രാഷ്‌‌ട്രപതിയുടെ പൊലീസ് മെഡലിന് അർഹരായത്.

NO COMMENTS