സിപിഐ എം പ്രവർത്തകനെ വെട്ടിക്കൊന്നു.

57

പാലക്കാട് : സിപിഐ എം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. രാത്രി 9.15 ഓടെ മലമ്പുഴ കുന്നക്കാട് ജംഗ്ഷനിൽവച്ചാണ് സംഭവമുണ്ടായത്.

കടയിൽ സാധനം വാങ്ങാൻ നിന്ന ഷാജഹാനെ രണ്ടു ബൈക്കിലെത്തിയ സംഘം വെട്ടിവീഴ്ത്തുകയാ യിരുന്നു. ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു.

പിന്നിൽ ആർഎസ്എസാണെന്ന് സിപിഎം ആരോപിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി യിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം തുടങ്ങി.

NO COMMENTS