ഷാജഹാൻ വധക്കേസ് ; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

16

പാലക്കാട്: ഇക്കഴിഞ്ഞ ഞായറാഴ്ച (14.08.2022) രാത്രി 9.30-ന് മലമ്പുഴ കുന്നങ്കോട് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് സംഘമാണെന്നാണ് സിപിഎം ആരോപിക്കുന്നത്.

ഷാജഹാൻ സുഹൃത്തുമൊത്ത് കടയിൽ സാധനം വാങ്ങുന്നതിനിടെ അക്രമിസംഘം ഷാജഹാനെ വെട്ടിവീഴ്ത്തി ഓടിരക്ഷപ്പെടുക യായിരുന്നു. കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാജഹാന്റെ വീടിനടുത്തുള്ള കടയ്ക്ക് പരിസരത്താണ് സംഭവം.

NO COMMENTS