സ്ത്രീകള്‍ക്ക് രാത്രി സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി

215

മുംബൈ: രാത്രി സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കുന്നതിന് സുരക്ഷ ഒരുക്കണമെന്ന് ബോംബെ ഹൈക്കോടതി. പൊതുതാത്പര്യ ഹര്‍ജ്ജിയിലാണ് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം പറഞ്ഞത്. ജസ്റ്റീസ് നുടന്‍ സര്‍ദേശായിയും ജസ്റ്റീസ് വിദ്യാസാഗര്‍ കാണ്ടെയും അടങ്ങുന്ന ബെഞ്ചാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം പങ്കുവച്ചത്. 2007 നവംബറില്‍ പൂനയില്‍ നടന്ന ജ്യോതിലക്ഷ്മി എന്ന വിപ്രോ ബിപിഒ ഉദ്യോഗസ്തയെ ബലാത്സംഗം ചെയ്ത കൊന്നതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു പൊതു താത്പര്യഹര്‍ജി സ്വീകരിച്ചത്.കേസിലെ പ്രതികള്‍ക്ക് 2012 സെപ്തംബര്‍ ഏഴിന് ഹൈക്കോടതി വധശിക്ഷ വിധിച്ചിരുന്നു.

NO COMMENTS

LEAVE A REPLY