സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ മറ്റന്നാള്‍ (ചൊവ്വാഴ്ച)

32

സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ മറ്റന്നാള്‍. ശവ്വാല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്നാണ് ഈദുല്‍ ഫിത്ര്‍ ചൊവ്വാഴ്ച ആഘോഷിക്കാന്‍ തീരുമാനിച്ചത്.

റമദാന്‍ 30 പൂര്‍ത്തിയാവുന്ന ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാള്‍ ആഘോഷി ക്കുന്നത്. സൗദിയില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കുമെന്നു ചന്ദ്ര നിരീക്ഷണ കമ്മിറ്റി അറിയിച്ചു.

യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ എവിടെയും മാസപ്പിറവി കാണാന്‍ കഴിഞ്ഞില്ലെന്ന് മാസപ്പിറവി നിരീക്ഷകര്‍ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒമാനില്‍ ഒരു ദിവസം വൈകിയാണ് നോമ്ബു തുടങ്ങിയത്. മാസപ്പിറവി ദൃശ്യമായാല്‍ മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ഒമാനും തിങ്കളാഴ്ച പെരുന്നാള്‍ ആഘോഷിക്കും.