കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്കില്ലെന്ന് ചൈന

277

ബെയ്ജിങ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്കില്ലെന്ന് ചൈന. കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ ചൈന ഒരുങ്ങുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്.
കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടുന്നതിനെ ഇന്ത്യ എക്കാലത്തും എതിര്‍ത്തിരുന്നു. അതിനിടെയാണ് ചൈന പ്രശ്നത്തില്‍ ഇടപെടാന്‍ ഒരുക്കമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. സാമ്ബത്തിക ഇടനാഴിക്കുവേണ്ടി വന്‍തുകയുടെ നിക്ഷേപം നടത്തിയിട്ടുള്ള ചൈന സ്വന്തം താത്പര്യം സംരക്ഷിക്കാന്‍ കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ ഒരുങ്ങുന്നുവെന്നായിരുന്നു ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ട്. സ്ഥാപിത താത്പര്യം സംരക്ഷിക്കാനാണ് ചൈന കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ ഒരുങ്ങുന്നതെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ചൈന – പാകിസ്ഥാന്‍ സാമ്ബത്തിക ഇടനാഴിയുടെ പേരില്‍ കശ്മീര്‍ വിഷയത്തിലുള്ള നിലപാടില്‍ മാറ്റം വരുത്തില്ലെന്ന് ചൈനീസ് വിദേശ മന്ത്രാലയം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ചൈനയുടെ നിലപാട് വ്യക്തവും സുസ്ഥിരവുമാണ്. ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകണം. മേഖലയുടെ പുരോഗതിയും സമാധാന അന്തരീക്ഷവും മുന്നില്‍ക്കണ്ട് ഭിന്നതകള്‍ മാറ്റിവച്ച്‌ ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ സജീവമാക്കണമെന്നാണ് ചൈന ആഗ്രഹിക്കുന്നതെന്നും വിദേശ മന്ത്രാലയം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY