കൊച്ചി ഇന്‍ഫോപാര്‍ക്കിന് രണ്ടാംഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

203

നാല് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണം.അത്യാധുനിക സൗകര്യങ്ങളുളള ഐടി കെട്ടിട സമുച്ചയം.ഒരു ലക്ഷത്തി അമ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുളള അനുബന്ധ കെട്ടിട സമുച്ചയം. കൊച്ചി ഇന്‍ഫോ പാര്‍ക്ക് വികസനത്തിന്റെ രണ്ടാം ഘട്ട വികസനത്തിനറെ ഭാഗമായി പൂര്‍ത്തിയാക്കിയ ഈ കെട്ടിട സമുച്ചയത്തിന് ജ്യോതിര്‍ഗമയാ എന്നാണ് പേര്. ഇപ്പോള്‍ തന്നെ നാലായിരം തൊഴിലവസരങ്ങള്‍ ആയി. 160 ഏക്കര്‍ സ്ഥലമാണ് രണ്ടാംഘട്ട വികസനത്തിനായി വിഭാവനം ചെയ്തത്. ഇതില്‍ 85 ശതമാനവും ആഗോള ഐടി കമ്പനിയായ കോഗ്‌നിസെന്റ്, യുഎസ് ടി ഗ്ലോബല്‍ ഉള്‍പ്പെടെയുളള പത്തിലേറെ കമ്പനികള്‍ക്കായി നല്‍കി. ഇവരുടെ ഐടി പാര്‍ക്ക് നിര്‍മ്മാണം നടന്നുവരികയാണ്. രണ്ടാം ഘട്ട വികസനം പൂര്‍ത്തിയാകുമ്പോള്‍ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഷോപ്പിങ്ങ് മാളുകളും ഹോട്ടലുകളും കണ്‍വന്‍ഷന്‍ സെന്ററുകളും ഉള്‍പ്പെടെയുളള പ്രത്യേക ടൗണ്‍ഷിപ്പായി ഈ മേഖല മാറും.

NO COMMENTS

LEAVE A REPLY