ബിജെപിക്കെതിരെ ആഞ്ഞടിച്ച് നവ്ജോധ് സിദ്ധു

165

ബിജെപിക്കെതിരെ ആഞ്ഞടിച്ച് നവ്ജോധ് സിദ്ധു. പഞ്ചാബിൽ നിന്നു തന്നെ മാറ്റിനിർത്താൻ ശ്രമിച്ചതിനാലാണ് രാജ്യസഭാംഗത്വം രാജിവച്ചതെന്ന് സിദ്ധു പറഞ്ഞു. എന്നാൽ ഏത് പാർട്ടിയിലേക്കാണ് പോകുന്നതെന്ന സൂചന നൽകാൻ നവ്ജോധ് സിദ്ധു വിസമ്മതിച്ചു.
രാജ്യസഭയിൽ നിന്നും ബിജെപിയിൽ നിന്നും രാജിവച്ചതിന് ശേഷം ഒരാഴ്ചയായി മൗനം പാലിച്ചിരുന്ന നവ്ജോധ് സിദ്ധു ശക്തമായ ഭാഷയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നു. ജന്മദേശമായ പഞ്ചാബിൽ നിന്നു തന്നെ മാറ്റിനിർത്താൻ നിരന്തരം ശ്രമമുണ്ടായതിനാലാണ് രാജ്യസഭാംഗത്വം രാജിവച്ചത്. തന്നെ തുണച്ച വോട്ടർമാരെ ഉപേക്ഷിച്ച് പഞ്ചാബ് വിട്ടുപോകില്ലെന്നും നവ്ജോധ് സിദ്ധു പറഞ്ഞു.
പഞ്ചാബി നിയമസഭാതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സിദ്ധുവിനെ ഉയർത്തിക്കാട്ടിയേക്കുമെന്ന് സൂചനകളുണ്ട്. എന്നാൽ അത്തരം കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാൻ നവ്ജോധ് സിദ്ധു തയ്യാറായില്ല. ആംആദ്മി പാർട്ടിയിൽ തന്റെ സ്ഥാനം എന്താകുമെന്ന തർക്കമാണ് തീരുമാനം വൈകാൻ കാരണമെന്നാണ് സൂചന. പഞ്ചാബ് നിയമസഭാംഗമായ ഭാര്യ നവജോത് കൗർ ഇപ്പോഴും ബിജെപി അംഗമായി തുടരുകയാണ്.

NO COMMENTS

LEAVE A REPLY