ശബരിമലയില്‍ ചിലര്‍ മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി

165

തിരുവനന്തപുരം : ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുവാന്‍ ആര്‍.എസ്.എസ് പദ്ധതിയിട്ടിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത് മനപ്പൂര്‍വ്വമാണെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായവരുടെ സ്ഥാനമാനങ്ങള്‍ പുറത്തു വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ഇരുണ്ട കാലക്കേയ്ക്ക് കൊണ്ടു പോകാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആചാരങ്ങള്‍ മാറിയാല്‍ എന്തോ സംഭവിക്കുമെന്നാണ് ചിലര്‍ കരുതുന്നതെന്നും സര്‍ക്കാര്‍ എന്നും വിശ്വാസികള്‍ക്ക് ഒപ്പമാണെന്നും സര്‍ക്കാറിന് ഒരു ആശയക്കുഴപ്പവും ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

NO COMMENTS