മണലിനടിയില്‍പ്പെട്ട് കെട്ടിട തൊഴിലാളി മരിച്ചു

231

ദുബായ്: മണലിനടിയില്‍പ്പെട്ട് കെട്ടിട തൊഴിലാളി മരിച്ചു. ജോലിക്കിടയില്‍ കെട്ടിടത്തില്‍ നിന്നും മണല്‍ ഇടിഞ്ഞ് വീണാണ് തൊഴിലാളി മരിച്ചത്.
സെര്‍ച്ച്‌ ആന്‍ഡ് റെസ്ക്യൂ ടീമാണ് മണലിനടിയില്‍ നിന്നും യുവാവിനെ പുറത്തെടുത്തത്. യുവാവിനേക്കാള്‍ ഉയരത്തില്‍ ശരീരത്തിലേക്ക് മണല്‍ ഇടിഞ്ഞ് വീണതാണ് രക്ഷപ്പെടാന്‍ സാധിക്കാതെ വന്നത്.
ശനിയാഴ്ച രാവിലെ 9.52 നാണ് അപകടം നടന്നത്. അപകടം നടന്ന ഉടന്‍ തന്നെ റെസ്ക്യൂ ടീം എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അപകടം സംഭവിക്കാനുണ്ടായ കാരണത്തെക്കുറിച്ച്‌ അന്വേഷിക്ക് വരികയാണെന്ന് ദുബായ് പോലീസ് അറിയച്ചു.

NO COMMENTS

LEAVE A REPLY