കടലില്‍ കുളിക്കാനിറങ്ങിയ പതിനേഴുകാരന്‍ മരിച്ചു

184

ആലപ്പുഴ: സഹോദരനൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ പതിനേഴുകാരന്‍ മരിച്ചു. വാടയ്ക്കല്‍ തോട്ടുങ്കല്‍ വീട്ടില്‍ ചന്ദ്രശേഖരന്‍റെ മകന്‍ ശ്രീകുട്ടനാ(17)ണ് മരിച്ചത്. ഇന്നലെ രാവിലെ വാടയ്ക്കല്‍ ശ്രീ ഷണ്‍മുഖവിലാസം സ്കൂളിന് സമീപമായിരുന്നു സംഭവം. കടലില്‍ തിരയില്‍പ്പെട്ട് ശ്രീക്കുട്ടനെ കാണാതാകുകയായിരുന്നു. സഹോദരന്‍ ബഹളംവച്ചതിനെ തുടര്‍ന്നു നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്നു നടത്തിയ തെരച്ചിലില്‍ മണിക്കൂറുകള്‍ക്ക് ശേഷം മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY