കോണ്‍ഗ്രസ് നേതാവ് വിവേകാനന്ദ റെഡ്ഡി മുന്‍ എംപി കൊല്ലപ്പെട്ട നിലയില്‍

153

കടപ്പ: ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ സഹോദരനും മുന്‍ എംപിയുമായ വിവേകാനന്ദ റെഡ്ഡി കൊല്ലപ്പെട്ട നിലയില്‍. പുലിവെന്തുലയിലെ വീട്ടിലെ കുളിമുറിയിലാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ വിവേകാനന്ദ് റെഡ്ഡിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അന്വേഷണത്തിന് ഉത്തരവിട്ടു.

റെഡ്ഡിയുടെ സഹായി രാവിലെ വിളിച്ചുണര്‍ത്താന്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ ഏഴ് മുറിവുകളുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി.വിവേകാനന്ദ റെഡ്ഡി മാത്രമായിരുന്നു വീട്ടില്‍ താമസം. കടപ്പയില്‍ നിന്ന് രണ്ട് തവണ എംപി ആയ വിവേകാനന്ദ റെഡ്ഡിയെ ഇത്തവണ മണ്ഡലത്തില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

NO COMMENTS