പരപ്പന അഗ്രഹാര ജയില്‍ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

253

ചെന്നൈ: പരപ്പന അഗ്രഹാര ജയില്‍ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശശികല കീഴടങ്ങാന്‍ എത്തുന്ന സാഹചര്യത്തിലാണ് ജയില്‍ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യപിച്ചത്. കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് അഞ്ചോടെ അവര്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ എത്തുമെന്നാണ് വിവരം. ഇവിടെയാകും ശശികല കീഴടങ്ങുക. സുരക്ഷാ കാരണങ്ങളാല്‍ ബെംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ കീഴടങ്ങാനാവില്ലെന്ന ശശികലയുടെ വാദം കോടതി അംഗീകരിച്ചതിനാലാണ് ജയിലില്‍ ഹാജരാകുന്നത്.

NO COMMENTS

LEAVE A REPLY