കാട്ടാനകള്‍ കഞ്ചിക്കേ‍ാട്ട് അങ്കണവാടി തകര്‍ത്തു

145

പാലക്കാട് • കഞ്ചിക്കേ‍ാട് വ്യവസായമേഖലയേ‍ാടു ചേര്‍ന്ന കോങ്ങാട്ടുപാടത്തെ അങ്കണവാടി രണ്ടു കാട്ടാനകള്‍ തകര്‍ത്തു. കെട്ടിടം ഏതാണ്ട് പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ഇന്നലെ രാത്രി പത്തരയേ‍ാടെ എത്തിയ ആനകള്‍ ആദ്യം മേല്‍ക്കൂര വലിച്ചിടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പിന്നീട് കുത്തിയും ചവിട്ടിയും തകര്‍ത്തു.
12 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ശേഷം ആനകള്‍ സമീപത്തെ വീടുകളിലെ ബൈക്കുകള്‍, വാഴകൃഷി, നെല്‍കൃഷി എന്നിവയും നശിപ്പിച്ചു. പടക്കംപെ‍ാട്ടിച്ചും ബഹളംവച്ചും ഒരു മണിക്കൂറിലധികം ശ്രമിച്ചാണ് ആനകളെ തുരത്തിയത്. അങ്കണവാടിക്ക് ഇനി പുതിയ കെട്ടിടം നിര്‍മിക്കാതെ പ്രവര്‍ത്തിക്കാനാകില്ല. അതുവരെ താല്‍ക്കാലിക സംവിധാനമെ‍ാരുക്കാനാണ് അധികൃതരുടെ ശ്രമം.

NO COMMENTS

LEAVE A REPLY