എയര്‍സെല്‍ മാക്സിസ് ഇടപാടില്‍ പി. ചിദംബരത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുബ്രമണ്യന്‍ സ്വാമി സുപ്രീം കോടതിയില്‍

233

ദില്ലി: എയര്‍സെല്‍ മാക്സിസ് ഇടപാടില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി സുപ്രീം കോടതിയെ സമീപിച്ചു. ചിദംബരം നിയമ വിരുദ്ധ ഇടപെടല്‍ നടത്തിയതായി സുബ്രമണ്യന്‍ സ്വാമി ഹര്‍ജിയില്‍ ആരോപിക്കുന്നു. മന്ത്രിസഭാ സമിതിയുടെ അനുമതി വാങ്ങാതെ 600 കോടിയുടെ പദ്ധതിക്ക് അനുമതി നല്‍കിയത് നിയമവിരുദ്ധമെന്ന് ആരോപിച്ചാണ് സ്വാമിയുടെ ഹര്‍ജി. രണ്ടാഴ്ച്ചക്കകം ഇക്കാര്യത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ സ്വാമിക്ക് കോടതി അനുമതി നല്‍കി.

NO COMMENTS

LEAVE A REPLY