കാസര്‍കോട് നെഹ്റു യുവ കേന്ദ്ര പുരസ്‌ക്കാരം ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്

122

കാസര്‍കോട് നെഹ്റു യുവ കേന്ദ്രയുടെ 2019 – 20 വര്‍ഷത്തെ പുരസ്‌ക്കാരത്തിന് കാസര്‍കോട് ബ്ലോക്കിലെ ആലം പാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിനെ തിരഞ്ഞെടുത്തു. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. എഡിഎമ്മിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റി 2018 -19 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി യാണ് പുരസ്‌ക്കാര ജേതാവിനെ തെരെഞ്ഞെടുത്തത് .

ദേശീയ യുവജന വാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പുരസ്‌ക്കാരം സമര്‍പ്പിക്കും.

NO COMMENTS