ലോ അക്കാദമിയുടെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കാൻ ഉത്തരവിടണമെന്ന ഹ‍ർജിയിൽ വിശദമായ വാദം കേള്‍ക്കാനായി 15ലേക്ക് മാറ്റി

217

ലോ അക്കാദമിയുടെ ഭരണസമിതി പിരിച്ചുവിട്ട് സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കാൻ ഉത്തരവിടണമെന്ന ഹ‍ർജിയിൽ വിശദമായ വാദം കേള്‍ക്കാനായി 15 ലേക്ക് മാറ്റി. തിരുവനന്തപുരം സബ് കോടതിയാണ് ഹർജി പരിഗണിച്ചത്. ലക്ഷമി നായർ ഉള്‍പ്പെടെ 15 പേർക്ക് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ട്രസ്റ്റ് അംഗങ്ങൾക്കെതിരെ ഹർജി നൽകാൻ പരാതിക്കാർക്ക് നിയമപരമായി കഴിയില്ലെന്ന് ഭരണസമിതിയിലെ അഭിഭാഷകർ വാദിച്ചു. ഇതേതുടർന്നാണ് വിശദമായ വാദം കേള്‍ക്കാൻ തിരുവനന്തപുരം സബ് കോടതി തീരുമാനിച്ചത്. ബിജെപി നേതാവ് വി മുരളീധരൻ ഉള്‍പ്പെടെ ആറു പേരാണ് ഹർജി നൽകിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY