രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംതൃപ്തനെന്ന് ഉമ്മന്‍ ചാണ്ടി

215

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംതൃപ്തനെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇനിയുള്ള കാര്യങ്ങള്‍ ഹൈക്കമാന്‍റ് തീരുമാനിക്കും. താന്‍ ഒരു ഔദ്യോഗിക സ്ഥാനവും ഏറ്റെടുക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടു നിന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കും. ഡി.സി.സി പ്രസിഡന്‍റുമാരുടെ നോമിനേഷന് എതിരായി ഒന്നും പറഞ്ഞിട്ടില്ല. അതിനെക്കുറിച്ച്‌ തന്‍റെ അഭിപ്രായം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായം തനിക്കുണ്ട്. അത് പുതിയ കാര്യമല്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY