കിക്മയിൽ സൗരോർജ്ജ പദ്ധതി

21

സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) സഹകരണ വകുപ്പിന്റെ പ്രൊഫഷണൽ എഡ്യുക്കേഷൻ ഫണ്ടിൽ നിന്നും ഗ്രാന്റായി നൽകിയ ഒരു കോടി രൂപയിൽ നിന്നു തുക വിനിയോഗിച്ചു നിർമ്മിച്ച സൗരോർജ്ജ പദ്ധതിക്കു തുടക്കമായി. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയകോട് എൻ.കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.

ഈ പദ്ധതി വഴി ദൈനംദിനം 100 മുതൽ 125 യൂണിറ്റ് വരെ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിലൂടെ ഓരോ മാസവും 28000 മുതൽ 33000 രൂപവരെ വൈദ്യുതി ബിൽ തുകയിനത്തിൽ ലാഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.കിക്മ മാനേജ്‌മെന്റ് റിസർച്ച് ജേർണൽ ആയ കിക്മ റീച്ചിന്റെയും, ന്യൂസ് ബുളളറ്റിന്റെയും പുതിയ പതിപ്പുകളുടെ പ്രകാശനവും ചടങ്ങിൽ നടന്നു.

സഹകരണ യൂണിയൻ അഡീഷണൽ രജിസ്ട്രാർ-സെക്രട്ടറി ഗ്ലാഡി ജോൺ പൂത്തൂർ അധ്യക്ഷത വഹിച്ചു, ഡയറക്ടർ ഇൻ ചാർജ്ജ് ഡോ. രാകേഷ് കുമാർ എസ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജേഷ് കെ., സംസ്ഥാന സഹകരണ യൂണിയൻ ജനറൽ മാനേജർ അജിത് കൂമാർ, ആർ.പി.എം. ആർട്ട്‌സ് ആന്റ് സയൻ കോളേജ് കമ്പ്യൂട്ടർ വിഭാഗം തലവൻ ബിനീഷ് ബി, പ്രിൻസിപ്പൽ ഡോ. എൽ.വിൻസന്റ് തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS