ഹോട്ടല്‍ മുറിയില്‍ നടി റിമ കല്ലിംഗലിനെ അപമാനിക്കാന്‍ ശ്രമം ; ജീവനക്കാരന്‍ അറസ്റ്റില്‍

190

ആലപ്പുഴ : ഹോട്ടല്‍ മുറിയില്‍ നടി റിമ കല്ലിംഗലിനെ അപമാനിക്കാന്‍ ശ്രമം. നടിയുടെ പരാതിയെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു.എന്നാല്‍ പ്രതിയുടെ പേര് പോലും പോലീസ് മറച്ചു വെച്ചിരിക്കുകയാണ്. പ്രതിയുടെ പേര് വെളിപ്പെടുത്താനാകില്ലെന്ന് നിലപാടിലാണ് പോലീസ്. ആലപ്പുഴയില്‍ ഷൂട്ടിംഗിന്റെ ഭാഗമായി എത്തിയതായിരുന്നു നടി. സിനിമ താരങ്ങളുടെ സ്ഥിരം ഹോട്ടലായ ആര്‍ക്കേഡിയയിലാണ് സംഭവം നടന്നത്. നടി ആലപ്പുഴ സൗത്ത് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടനാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് ഒതുക്കി തീര്‍ക്കാനാണ് പോലീസിന്റെ ശ്രമമെന്നാണ് ആക്ഷേപം. കാര്‍ഡ് ഉപയോഗിച്ച് തുറക്കുന്ന ഡിജിറ്റല്‍ പൂട്ടായിരുന്നു നടിയുടെ മുറിയുടേത്. ഈ കാര്‍ഡിന്റെ ഡൂപ്ലിക്കേറ്റുമായെത്തിയ ജീവനക്കാരന്‍ മുറി തുറന്ന്, ഉറക്കത്തിലായിരുന്ന നടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം നടി ബഹളം വച്ച് പുറത്തേക്ക് ഓടുകയായിരുന്നു. ഇതേതുടര്‍ന്ന് മറ്റ് ജീവനക്കാരും, സിനിമ പ്രവര്‍ത്തകരും എത്തി ജീവനക്കാരനെ പിടികൂടുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് നടി അഭിനയിക്കുകായിരുന്ന സിനിമയുടെ പ്രവര്‍ത്തകരും നടിയും രാത്രി തന്നെ റൂം വെക്കേറ്റ് ചെയ്ത് പോയെന്നാണ് വിവരം. അതേ സമയം പീഡന വാര്‍ത്ത ഹോട്ടല്‍ അധികൃതര്‍ നിഷേധിച്ചു. ജീവനക്കാരന്‍ റൂം മാറി കയറിയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും, സംഭവ ദിവസം തന്നെ ജീവനക്കാരനെ ടെര്‍മിനേറ്റ് ചെയ്‌തെന്നും ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. നാലു വര്‍ഷത്തോളമായി ഈ ഹോട്ടലില്‍ ജോലി ചെയ്യുന്ന പ്രതി അത്തരത്തില്‍ പെരുമാറുമെന്ന് കരുതുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY