തിരുവനന്തപുരത്ത് 24 ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടി

335

തിരുവനന്തപുരം തേക്കുംമൂട്ടിൽ 24 ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടി. പഴയ 500, 1000 രൂപ നോട്ടുകളാണ് പിടികൂടിയത്. ഇന്നലെ തേക്കുംമൂട്ടിൽ ഇന്നോവ കാറിൽ പണം കൈമാറ്റം നടക്കുന്നുണ്ടെന്ന് ഇൻറലിജസ് ഡിവൈഎസ്പി സുരേഷ് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പൊലീസെത്തിയപ്പോള്‍ കാറിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. രണ്ടുമൊബൈലും കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ ബിസിനസ്സ് നടത്തുന്ന കേശദാസപുരം സ്വദേശിയുടെ പേരിലാണ് വാഹനം. മെഡിക്കൽ സിഐ ബിനുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. തുടരന്വേഷണം എൻഫോഴ്സുമെൻറിന് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY