നാദപുരത്ത് ആര്‍എസ്‌എസ് കാര്യാലയത്തിന് നേരെ ബോംബാക്രമണം

174

കോഴിക്കോട്: നാദപുരത്ത് ആര്‍എസ്‌എസ് കാര്യാലയത്തിന് നേരെ ബോംബാക്രമണം. നാദാപുരം കല്ലാച്ചിയിലുള്ള കാര്യാലയത്തിലേക്കാണ് ബോംബേറുണ്ടായത്. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരുടെ നില ഗുരുതരമാണ്. വളയം സ്വദേശി ബിനീഷ് (40), ടി.പി ബാബു (50), സുധീര്‍ (42), സുനില്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രാത്രി ഒന്‍പതുമണിയോടെ ബൈക്കിലെത്തിയ രണ്ടു പേര്‍ ബോംബെറിയുകയായിരുന്നു. കാര്യാലത്തിന് സമീപം നിന്നിരുന്നവര്‍ക്കാണ് പരിക്കേറ്റത്.കഴിഞ്ഞദിവസം രാത്രി കല്ലാച്ചി കോര്‍ട്ട് റോഡിലെ മുത്തപ്പന്‍ ഭണ്ഡാരത്തിനടുത്തെ സ്തൂപം തകര്‍ന്നതിന്‍റെ പേരില്‍ ഇന്നലെയും ഇന്നും സ്ഥലത്ത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു.പരിക്കേറ്റവരെ ആദ്യം കല്ലാച്ചി ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

NO COMMENTS

LEAVE A REPLY