ദില്ലി: കുളച്ചല്‍ തുറമുഖം വിഴിഞ്ഞത്തെ ബാധിക്കില്ലെന്നു പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര മന്ത്രിമാരെയും സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം പദ്ധതി സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കേരളം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യം പരിഗണിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഫാക്ടിന്റെ 620 ഏക്കര്‍ ഭൂമി ഉപയോഗശൂന്യമായി കിടക്കുകയാണ്. ഫാക്ടിന്റെ ഉടമസ്ഥതയിലുള്ള 450 ഏക്കര്‍ ഭൂമിയില്‍ കെഎസ്ഐഡിസിയും ഫാക്ടും ചേര്‍ന്ന് പ്രത്യേക ഉദ്ദേശ്യ പദ്ധതിയായി പെട്രോ കെമിക്കല്‍ കോംപ്ലക്സും ഫാര്‍മ പാര്‍ക്കും സ്ഥാപിക്കാന്‍ പദ്ധതിയോടു പ്രധാനമന്ത്രി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.