ബോളിവുഡ് സിനിമകളില്‍ നിന്ന് പാക് താരങ്ങള്‍ അഭിനയിച്ച രംഗങ്ങള്‍ നീക്കണമെന്ന് ബി.ജെ.പി

219

മുംബൈ: പാകിസ്താന്‍ താരങ്ങള്‍ അഭിനയിച്ച സിനിമകളില്‍ നിന്ന് അവരുടെ രംഗങ്ങള്‍ വെട്ടിമാറ്റണമെന്ന് ബി.ജെ.പി. പാക് താരങ്ങളുടെ രംഗങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ ഈ ചിത്രങ്ങളുടെ റിലീസ് അനുവദിക്കില്ലെന്നും ബി.ജെ.പി വ്യക്തമാക്കി.ഷാരൂഖ് ഖാന്‍ ചിത്രമായ റായീസ്, കരണ്‍ ജോഹാറിന്‍റെ ഏ ദില്‍ ഹേ മുഷ്കില്‍ എന്നീ ചിത്രങ്ങളിലാണ് പാക് താരങ്ങളുള്ളത്. റായീസില്‍ ഷാരൂഖിന്‍റെ ഭാര്യയായി അഭിനയിക്കുന്നത് പാക് താരമായ മഹിരഖാനാണ്. മറ്റൊരു പാക് താരമായ ഫവാദ് ഖാന്‍ ഏ ദില്‍ ഹേ മുഷ്കിലില്‍ അതിഥി താരമായി അഭിനയിക്കുന്നുണ്ട്. ഇരുവരുടെയും രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി അമര്‍ജീത് മിശ്ര ആവശ്യപ്പെട്ടു.ബോളിവുഡിലെ പാക് താരങ്ങള്‍ക്കെതിരെ ഭീഷണിയുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും രംഗത്ത് വന്നിരുന്നു. ബോളിവുഡിലെ പാക് താരങ്ങള്‍ ഇന്ത്യ വിട്ടില്ലെങ്കില്‍ തല്ലി ഓടിക്കുമെന്നായിരുന്നു ഭീഷണി.

NO COMMENTS

LEAVE A REPLY