കൊച്ചിയില്‍ നാവികസേനയുടെ ആളില്ലാ നിരീക്ഷണ വിമാനം കടലില്‍ തകര്‍ന്നു വീണു

176

കൊച്ചി: നാവികസേനയുടെ അളില്ലാ നിരീക്ഷണ വിമാനം കടലില്‍ വീണു. ഇസ്രായേല്‍ നിര്‍മിതമായ സെര്‍ച്ചര്‍ എയുവി വിമാനമാണ് അപകടത്തില്‍ പെട്ടത്. കൊച്ചിയില്‍ നിന്ന് 9 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചായിരുന്നു അപകടം.പതിവു പരിശീലനപറക്കലിനിടെ ഇന്ന് വൈകിട്ട് 7 35നാണ് അപകടം ഉണ്ടായത്.
സാങ്കേതിക തകരാറാണ് കാരണമെന്ന് നേവി അധികൃതര്‍ വിശദീകരിച്ചു.വിമാനഅവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.സംഭവത്തില്‍ നേവി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്

NO COMMENTS

LEAVE A REPLY